ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസ്സി ആരംഭിച്ചു. ഏപ്രിൽ 26, ഞായറാഴ്ച്ച രാത്രിയാണ് ഇന്ത്യൻ എംബസ്സി ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
ഖത്തറിലെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ആദ്യ നടപടിയായുള്ള വിവര ശേഖരണമാണ് എംബസ്സി ആരംഭിച്ചിട്ടുള്ളത്. നിലവിൽ ഇത് വിവര ശേഖരണ നടപടിമാത്രമാണെന്നും, ഇന്ത്യയിലേക്കുള്ള വിമാനസർവീസുകളെ കുറിച്ച് ഈ ഘട്ടത്തിൽ തീരുമാനങ്ങളായിട്ടില്ലെന്നും എംബസ്സി വ്യക്തമാക്കി.
താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലാണ് ഖത്തറിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർ വിവരങ്ങൾ നൽകേണ്ടത്.
https://forms.gle/SeB52ZJymC8VR8HN8
ഖത്തറിൽ നിന്ന് സകുടുംബം മടങ്ങാൻ ആഗ്രഹിക്കുന്നവർ, ഓരോ കുടുംബാംഗങ്ങളുടെയും വിവരം വെവ്വേറെയായി ഇതിലൂടെ രെജിസ്റ്റർ ചെയ്യണമെന്നും എംബസ്സി അറിയിച്ചിട്ടുണ്ട്.