യു എ ഇ: മെയ് 1 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസ്സി

GCC News

മെയ് 1 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 27-നു അറിയിച്ചു. അബുദാബി യൂണിവേഴ്സിറ്റി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന IVS International കേന്ദ്രം വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്.

എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകുക.

അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി, ivsglobalabudhabi@gmail.com എന്ന വിലാസത്തിൽ, സന്ദര്‍ശനത്തിനുള്ള സമയം ലഭിക്കുന്നതിനായി വിശദ വിവരങ്ങൾ സഹിതം മെയിൽ അയക്കേണ്ടതാണ്. സന്ദർശനാനുമതി ലഭിക്കുന്നവർ അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഈ കേന്ദ്രങ്ങളിൽ എത്തുമ്പോൾ നിർബന്ധമായും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, സമൂഹ അകലവും ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തിരമായ അറ്റസ്റ്റേഷൻ നടപടികൾക്കായി cons.abudhabi@mea.gov.in എന്ന വിലാസത്തിൽ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

മെയ് 1 മുതൽ പുനരാരംഭിക്കുന്ന IVS കേന്ദ്രത്തിന്റെ വിലാസം:

IVS Global Services,
Abu Dhabi University building,
7th floor, Room No. 701,
Shaikh Al Nahyan Camp Area, behind Paragon Hotel Apartment,
Muroor Road, Abu Dhabi