കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് കൊറോണാ വൈറസുമായി ബന്ധപ്പെട്ട കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ എംബസ്സി ഏപ്രിൽ 15-നു പുറത്തിറക്കിയ അറിയിപ്പിലൂടെ ആഹ്വാനം ചെയ്തു.
COVID-19 സ്ഥിരീകരിക്കപ്പെട്ടവരുമായി അടുത്തിടപഴകാനിടയായവരോടും പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരോടും ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി പരിശോധനകൾ നടത്താനും, ആവശ്യമായ വൈദ്യസഹായം തേടാനും എംബസ്സി നിർദ്ദേശിച്ചിട്ടുണ്ട്.