എംബസിയിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം പ്രധാനപ്പെട്ട സേവനങ്ങൾ 2024 സെപ്റ്റംബർ 23, തിങ്കളാഴ്ച പുലർച്ചെ 04:30 (ഒമാൻ സമയം) വരെ താത്‌കാലികമായി നിർത്തിവെക്കുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 20-നാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് താത്‌കാലികമായി നിർത്തലാക്കിയത്. ഈ തീരുമാനം 2024 സെപ്റ്റംബർ 20, വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ സെപ്റ്റംബർ 23, തിങ്കളാഴ്ച പുലർച്ചെ 04:30 വരെ ബാധകമാണ്.
ഈ സേവനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ പുതിയ പതിപ്പുകൾ സ്ഥാപിക്കുന്നതിനായാണ് ഇവ താത്‌കാലികമായി നിർത്തിവെക്കുന്നത്. ഈ കാലയളവിൽ BLS ഇന്റർനാഷണൽ സേവനകേന്ദ്രങ്ങളിൽ നിന്നുള്ള കോൺസുലാർ, വിസ സേവനങ്ങൾ തടസപ്പെടുന്നതല്ലെന്ന് എംബസി അറിയിച്ചിട്ടുണ്ട്.