ഒമാനിലെ ഇന്ത്യൻ എംബസി 2024 ജൂലൈ 19-ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്.
മസ്കറ്റിലെ എംബസിയിൽ വെച്ച് നടന്ന ഈ ഓപ്പൺ ഹൗസിൽ നിരവധി ഇന്ത്യക്കാർക്ക് മുൻകൂർ അനുമതി കൂടാതെ തന്നെ അംബാസഡറുമായി സംവദിക്കുന്നതിന് അവസരം ലഭിച്ചു. ഇവർ തങ്ങളുടെ വിവിധ പ്രശ്നങ്ങൾ അംബാസഡറുമായി പങ്ക് വെച്ചു.

ഇവർ അറിയിച്ച വിവിധ പ്രശ്നങ്ങൾക്ക് എത്രയും വേഗത്തിൽ തീർപ്പ് ഉണ്ടാക്കുമെന്ന് എംബസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Cover Image: Indian Embassy, Oman.