ബഹ്‌റൈൻ: കോൺസുലാർ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുമെന്ന് ഇന്ത്യൻ എംബസി

GCC News

പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ കൂടുതൽ സുഗമമായി നേടുന്നതിന് സഹായിക്കുന്ന ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2021 ഒക്ടോബർ 29-ന് നടന്ന വിർച്വൽ ഓപ്പൺ ഹൗസിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഓപ്പൺ ഹൗസിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹവുമായി അംബാസഡർ പിയുഷ് ശ്രീവാസ്തവ സംവദിച്ചു. കോൺസുലാർ സേവനങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ മുതലായ വിവിധ വിഷയങ്ങൾ അദ്ദേഹം ഈ പരിപാടിയിൽ ചർച്ച ചെയ്തു.

കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട മുൻ‌കൂർ അനുമതികൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായുള്ള ഒരു മൊബൈൽ ആപ്പ് താമസിയാതെ എംബസി പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എംബസിയുടെ സേവനങ്ങൾ നൽകി വരുന്ന IVS കേന്ദ്രം പുതിയ ഇടത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിലെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു.