യു എ ഇ: ഇന്ത്യൻ പാസ്പോർട്ടുകൾ പുതുക്കുന്നതിനായി ഏതു എമിറേറ്റിൽ നിന്നും അപേക്ഷകൾ നൽകാം

UAE

പാസ്പോർട്ടുകൾ പുതുക്കുന്നതിനായുള്ള (re-issue) അപേക്ഷകൾ ഇനി മുതൽ ഏതു എമിറേറ്റുകളിലും നൽകാമെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ജൂലൈ 31, വെള്ളിയാഴ്ച്ച പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് പാസ്പോർട്ടുകൾ പുതുക്കുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിൽ നിലനിന്നിരുന്ന അധികാരപരിധികൾ ഒഴിവാക്കിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചത്.

ഈ തീരുമാന പ്രകാരം, യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ട് റീ-ഇഷ്യൂ സേവനങ്ങൾക്കായി, വിസ അനുവദിച്ച എമിറേറ്റ്, താമസിക്കുന്ന എമിറേറ്റ് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുക്കാതെ, ദുബായിലോ, അബുദാബിയിലോ ഉള്ള നയതന്ത്രകാര്യാലയങ്ങളെ സമീപിക്കാവുന്നതാണ്. ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ് പ്രകാരം, ഇത്തരം പാസ്പോർട്ട് റീ-ഇഷ്യൂ അപേക്ഷകൾ ഇനി മുതൽ യു എ എയിൽ ഉടനീളമുള്ള എല്ലാ BLS സേവന കേന്ദ്രങ്ങളിലും നൽകാവുന്നതാണ്.