സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ

featured GCC News

2022 സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് യു എ ഇയിലെ റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ അറിയിച്ചു. 2022 ഓഗസ്റ്റ് 10-നാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്.

റാസ് അൽ ഖൈമയിലേക്കുള്ള സർവീസ് ആരംഭിക്കുന്നതോടെ ഇൻഡിഗോ സർവീസ് നടത്തുന്ന ഇടങ്ങളുടെ എണ്ണം നൂറാകും. ഇന്ത്യയിൽ നിന്ന് റാസ് അൽ ഖൈമയിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്താണ് ഈ സർവീസ് ആരംഭിക്കുന്നതെന്ന് ഇൻഡിഗോ വൃത്തങ്ങൾ അറിയിച്ചു.