അബുദാബി: ഇൻഡിഗോ 3 ഇന്ത്യൻ നഗരങ്ങളിലേക്ക് പുതിയ റൂട്ടുകൾ ആരംഭിച്ചു

featured GCC News

മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് അബുദാബിയിൽ നിന്ന് നേരിട്ടുള്ള പുതിയ വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.

അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിനെ (AUH) മംഗളൂരു (IXE), തിരുച്ചിറപ്പള്ളി (TRZ), കോയമ്പത്തൂർ (CJB) എന്നീ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ നേരിട്ടുള്ള റൂട്ടുകൾ ഇൻഡിഗോ ആരംഭിച്ചതായി അബുദാബി എയർപോർട്ട് അധികൃതരും അറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വിപുലീകരണം അബുദാബിയും ഇന്ത്യയിലുടനീളമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ഇൻഡിഗോ-ഓപ്പറേറ്റഡ് റൂട്ടുകളുടെ എണ്ണം 13 ആയി വർധിച്ചിട്ടുണ്ട്.