2025 ജൂൺ 16 മുതൽ ഇൻഡിഗോ മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിക്കുന്നു. ഒമാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആഴ്ചയിൽ മൂന്ന് ദിവസം എന്ന രീതിയിലാണ് മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസുകൾ ഇൻഡിഗോ ആരംഭിക്കുന്നത്. താഴെ പറയുന്ന രീതിയിലാണ് ഈ സർവീസുകൾ:
- ചെന്നൈയിൽ നിന്ന് മസ്കറ്റിലേക്ക് (ഫ്ലൈറ്റ് 6E 1203) – തിങ്കൾ, ബുധൻ, വെള്ളി ദിനങ്ങളിൽ. 23:45-ന് ചെന്നൈയിൽ നിന്ന്.
- മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് (ഫ്ലൈറ്റ് 6E 1204) – ചൊവ്വ, വ്യാഴം, ശനി ദിനങ്ങളിൽ. 13:50-ന് ചെന്നൈയിൽ നിന്ന്.