ഏഷ്യൻ കപ്പ്: ഇറാഖ് – ജപ്പാൻ (2 – 1)

Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ രണ്ട്‍ ഗോളുകൾക്ക് ജപ്പാനെ പരാജയപ്പെടുത്തി.

അയ്‌മെൻ ഹുസൈൻ (5′, 45+4′) ഇറാഖിന് വേണ്ടി ഇരട്ട ഗോളുകൾ നേടി. ജപ്പാനു വേണ്ടി വതാരു എൻഡോ (90+3′) ആശ്വാസ ഗോൾ നേടി.

ഇതോടെ ഗ്രൂപ്പ് ഡിയിലെ രണ്ട്‍ മത്സരങ്ങളും ജയിച്ച ഇറാഖ് 6 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതെത്തി.