എമിറേറ്റിലെ മൂന്ന് ഇടങ്ങളിലേക്ക് കൂടി റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. 2026 ഫെബ്രുവരി 7-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the supervision of the Smart and Autonomous Systems Council, @ad_mobility, an affiliate of the Department of Municipalities and Transport, has expanded autonomous Robotaxi services in Abu Dhabi to include Khalifa City, Masdar City, and Rabdan. pic.twitter.com/FSXIau2Mub
— مكتب أبوظبي الإعلامي (@ADMediaOffice) February 7, 2026
ഖലീഫ സിറ്റി, മസ്ദാർ സിറ്റി, റബ്ദാൻ എന്നിവിടങ്ങളിലാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചുള്ള പൊതുഗതാഗത സേവനം പുതിയതായി ആരംഭിച്ചിരിക്കുന്നത്.
സ്മാർട്ട് മൊബിലിറ്റി ശൃംഖല ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര ഗതാഗത ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള അബുദാബിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഏഴാമത് അൺമാന്ഡ് സിസ്റ്റംസ് എക്സിബിഷൻ (UMEX) സിമുലേഷൻ ആൻഡ് ട്രെയിനിങ് എക്സിബിഷൻ (SimTEX) എന്നിവയുടെ പശ്ചാത്തലത്തിലാണ് ITC ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അബുദാബി കോർണിഷ്, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ഇത്തരം ഒരു സേവനം ആരംഭിക്കുമെന്നും ITC അറിയിച്ചിട്ടുണ്ട്. വിറൈഡ്, യൂബർ, തവസ്സുൽ ട്രാൻസ്‌പോർട് എന്നിവർ സംയുക്തമായാണ് വാണിജ്യാടിസ്ഥാനത്തിൽ ഈ സേവനങ്ങൾ നൽകുന്നത്.
Cover Image: Abu Dhabi Media Office.

