ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് ജർമനിയെ തോൽപ്പിച്ചു.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജപ്പാൻ മത്സരത്തിലേക്ക് അവിശ്വസനീയ രീതിയിൽ തിരികെ വന്നത്.
മത്സരത്തിന്റെ മുപ്പത്തിമൂന്നാം മിനിറ്റിൽ ഇൽകായ് ഗുൻഡോവാൻ പെനാൽറ്റിയിലൂടെ ജർമനി ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ എട്ട് മിനിറ്റിനിടെ രണ്ട് ഗോൾ നേടിയ ജപ്പാൻ മത്സരം വിജയിക്കുകയായിരുന്നു.

എഴുപത്തഞ്ചാം മിനിറ്റിൽ റിറ്റ്സു ദൊവാൻ, എൺപത്തിമൂന്നാം മിനിറ്റിൽ തകുമാ അസാനോ എന്നിവർ ജപ്പാന് വേണ്ടി സ്‌കോർ ചെയ്തു.
ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ സ്പെയിൻ കോസ്റ്റാറിക്കയെ നേരിടും.