ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് സ്പെയിനിനെ തോൽപ്പിച്ചു.
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ അൽവാരോ മൊറാട്ട സ്പെയിനിനായി ഗോൾ നേടി.

എന്നാൽ റൈസു ഡോൻ (48′), ആയോ തനാക (51′) എന്നിവരിലൂടെ ജപ്പാൻ തിരിച്ചടിച്ചു.

ഇതോടെ ആറ് പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ജപ്പാൻ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. മികച്ച ഗോൾ ശരാശരിയോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടിയ സ്പെയിനും പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
Cover Image: Qatar News Agency.