മത്ര വിലായത്തിലെ കൽബുഹ് പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഒക്ടോബർ 17-ന് വൈകീട്ട് മുതലാണ് പാർക്കിലേക്ക് വീണ്ടും സന്ദർശകരെ പ്രവേശിപ്പിച്ച് തുടങ്ങിയിരിക്കുന്നത്.
അറ്റകുറ്റപ്പണികൾക്കായി പാർക്ക് താത്കാലികമായി അടച്ചിരിക്കുകയായിരുന്നു.