ഖത്തർ: ലോകകപ്പിനെത്തുന്നവർക്കായി DECC-യിൽ ഒരു ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ആരംഭിക്കുന്നു

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരു ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ആരംഭിക്കുന്നു. 2022 ഒക്ടോബർ 17-ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബർ 17-ന് ദോഹയിൽ വെച്ച് നടന്ന ‘വൺ മന്ത് ടു ഗോ’ പത്രസമ്മേളനത്തിലാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. 2022 നവംബർ 1 മുതലാണ് DECC-യിൽ ഈ കോൺസുലാർ സർവീസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.

ഈ ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്ററിൽ 45 രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള 90 കോൺസുലാർ ജീവനക്കാർ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതാണ്. 2022 നവംബർ 1 മുതൽ 2022 ഡിസംബർ 25 വരെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

DECC ഹാൾ-4-ൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ നിന്ന് ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.