ഖത്തർ: വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്ത് വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മെയ് 19-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വരുംദിനങ്ങളിൽ രാജ്യത്ത് പടിപടിയായി അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്നും വാരാന്ത്യത്തോടെ ചൂട് അതിന്റെ മൂർദ്ധന്യത്തിൽ എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഖത്തറിലെ വിവിധ ഇടങ്ങളിൽ വാരാന്ത്യത്തോടെ അന്തരീക്ഷ താപനില 45 ഡിഗ്രി വരെ ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഏതാനം മേഖലകളിൽ ചെറിയ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും, കടലിൽ തിരമാലകൾ ഉയരാനിടയുണ്ടെന്നും, ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.