സംസ്ഥാനത്ത് തരിശുഭൂമി കൃഷിയിലൂടെ ഭക്ഷ്യ ക്ഷാമം നേരിടാൻ നടപടികളുമായി കൃഷിവകുപ്പ്

Kerala News

തരിശുഭൂമിയിലെ കൃഷിയിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമം നേരിടാൻ ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്. ജനകീയ കൂട്ടായ്മയിലൂടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തേതാടെ വിവിധ കർമ്മ പദ്ധതികൾ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.

നെല്ല്, പഴം പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയിൽ ഉത്പാദന വർദ്ധനവാണ് ലക്ഷ്യമിടുന്നത്. ലോക്ക് ഡൗണിനു ശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടു കൊണ്ടുള്ള കർമ്മപദ്ധതികളാണ് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

25000 ഹെക്ടർ തരിശുഭൂമി കൃഷി യോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം. സംസ്ഥാന കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജലസേചന വകുപ്പ്, സഹകരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനം പദ്ധതി നടത്തിപ്പിൽ ഉണ്ടാകും.

ഈ പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾ, വിദേശത്തു നിന്നും മടങ്ങിയെത്തിയവർ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവർ. കർഷകന്റെ പേര്, മേൽവിലാസം, കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾ സ്ഥലത്തിന്റെ വിസ്തൃതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി അതാത് ജില്ലകളിൽ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം.

തരിശുഭൂമി കൈവശമുള്ള സ്ഥലം ഉടമകളും ജില്ലാതലത്തിൽ രൂപീകരിച്ചിട്ടുള്ള ഈ പ്രത്യേക സെല്ലിൽ വിവരം അറിയിക്കണം.

ജില്ലഫോൺ നമ്പർഇ-മെയിൽ
തിരുവനന്തപുരം9562624024selfsufficiencytvm@gmail.com
കൊല്ലം8301912854selfsufficiencyklm@gmail.com
പത്തനംതിട്ട7994875015selfsufficiencypta@gmail.com
ആലപ്പുഴ 8129667785selfsufficiencyalpa@gmail.com
കോട്ടയം7510874940selfsufficiencyktm@gmail.com
എറണാകുളം9847195495selfsufficiencyekm@gmail.com
തൃശൂർ7025485798selfsufficiencytcr@gmail.com
ഇടുക്കി8301823591selfsufficiencyidk@gmail.com
മലപ്പുറം9447389275selfsufficiencymlp@gmail.com
പാലക്കാട്9605878418selfsufficiencypkd@gmail.com
കോഴിക്കോട്9048329423selfsufficiencykkd@gmail.com
വയനാട്9747096890selfsufficiencywyd@gmail.com
കണ്ണൂർ 7907024021selfsufficiencyknr@gmail.com
കാസർഗോഡ് 946725314selfsufficiencyksd@gmail.com