മൺസൂൺ മഴക്കാലത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ഖരീഫ് സീസൺ ഒമാനിൽ 2024 ജൂൺ 21-ന് ആരംഭിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖരീഫ് സീസണിൽ ഒമാനിലെത്തുന്ന സന്ദർശകർക്ക് മൺസൂൺ കാറ്റ്, തണുത്ത കാലാവസ്ഥ, അതിമനോഹരമായ പച്ചപ്പ് എന്നിവ ഒരുക്കുന്ന അസാധാരണമായ പ്രകൃതി രമണീയത ആസ്വദിക്കാൻ അവസരം ലഭിക്കുന്നതാണ്. സെപ്റ്റംബർ 21 വരെ നീണ്ട് നിൽക്കുന്ന ഈ മഴക്കാല സൗന്ദര്യം പ്രാദേശിക, അന്താരാഷ്ട്ര സഞ്ചാരികളെ ദോഫാർ ഗവർണറേറ്റിലേക്ക് ആകർഷിക്കുന്നു.
മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി കഴിഞ്ഞ വർഷം ഒമ്പത് ലക്ഷത്തിലധികം സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിലെത്തിയത്.
Cover Image: Oman News Agency.