യു എ ഇ: പാറ ഇടിഞ്ഞ് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ്

UAE

പാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. 2023 മാർച്ച് 28-ന് വൈകീട്ടാണ് റാസ് അൽ ഖൈമ പോലീസ് ഇക്കാര്യം അറിയിച്ചത്.

ഖോർഫക്കാൻ – ദഫ്ത റോഡ് ഇരുവശത്തേക്കും അടച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. മഴയെത്തുടർന്നാണ് ഈ റോഡിൽ പാറക്കൂട്ടം ഇടിഞ്ഞ് വീണ് മാർഗ്ഗതടസം ഉണ്ടായിരിക്കുന്നത്.

റോഡിലെ പാറക്കൂട്ടം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊളളുന്നതായും, ഈ റോഡ് എത്രയും വേഗം തുറന്ന് കൊടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ മറ്റു റോഡുകൾ ഉപയോഗപ്പെടുത്താനും, റോഡ് അടച്ചത് സംബന്ധിച്ച നൽകിയിട്ടുള്ള റോഡ് അടയാളങ്ങൾ കൃത്യമായി പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തു.

ഖോർഫക്കാൻ റോഡിലെ ദഫ്ത പാലം മുതൽ വാഷാഹ് സ്‌ക്വയർ വരെയുള്ള മേഖലയിൽ ഗതാഗതം തടസപ്പെട്ടതായും, വാഹനങ്ങൾ അൽ ദൈദ് റോഡ്, മലീഹ റോഡ് തുടങ്ങിയ മറ്റു മാർഗങ്ങളിലൂടെ സഞ്ചരിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Cover Image: Generic image of Ras Al Khaimah, Source: WAM.