യു എ ഇ നാഷണൽ ഡേ: ഖോർഫക്കാനിൽ പ്രത്യേക ആഘോഷപരിപാടികൾ

GCC News

യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാചരണത്തിന്റെ ഭാഗമായി ഖോർഫക്കാനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 3-ന് ഖോർഫക്കാൻ ആംഫിതീയറ്ററിൽ വെച്ച് ഒരു പ്രത്യേക സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്. ഐദ അൽ മിന്ഹാലി, ഡയാന ഹദ്ദാദ് എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

യു എ ഇ ദേശീയദിനം രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, നിവാസികൾക്കും, സന്ദർശകർക്കും ആഘോഷത്തിന്റെ വേളയാണെന്ന് ഖോർഫക്കാൻ മുനിസിപ്പൽ കൗൺസിൽ തലവൻ റാഷിദ് ഖമീസ് ഒബൈദ് അൽ നഖ്ബി വ്യക്തമാക്കി. യു എ ഇ നാഷണൽ ഡേ ആഘോഷങ്ങൾക്കായി എല്ലാവരെയും ഖോർഫക്കാനിലേക്ക് സ്വാഗതം ചെയ്യുന്നതായും, ആഘോഷങ്ങൾക്കായി മുഴുവൻ നഗരവും ഒരുങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖോർഫക്കാൻ മലനിരകളിൽ നിന്ന് കടൽത്തീരങ്ങൾ വരെ ഒരുപോലെ നാഷണൽ ഡേ ആഘോഷമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഡിസംബർ 3-ന് ഖോർഫക്കാൻ ആംഫിതീയറ്ററിൽ വെച്ച് നടത്തുന്ന സംഗീത പരിപാടിയിൽ നിന്നുള്ള വരുമാനം ബിഗ് ഹാർട്ട് ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യുന്നതാണ്. ദേശീയദിനാചരണത്തിന്റെ ഭാഗമായി 2022 നവംബർ 26-ന് വൈകീട്ട് നാല് മണിമുതൽ രാത്രി 9 മണിവരെ ഖോർഫക്കാൻ ആംഫിതീയറ്ററിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഇതിൽ ഒരു സംഗീത നൃത്ത നാടകം, കാവ്യസന്ധ്യ, കാലപ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 1 മുതൽ 3 വരെ ഖോർഫക്കാൻ ബീച്ചിൽ സാംസ്‌കാരിക നൃത്ത പരിപാടികൾ, കലാപ്രദർശനങ്ങൾ, കുട്ടികൾക്കായുള്ള പരിപാടികൾ, പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ മേള എന്നിവ ഒരുക്കുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ദേശീയദിനാഘോഷങ്ങളുടെ വേളയിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.

WAM

Leave a Reply

Your email address will not be published. Required fields are marked *