കുവൈറ്റ്: ഹിജ്‌റ പുതുവർഷ അവധി ജൂലൈ 31-ന്

featured Kuwait

ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, 2022 ജൂലൈ 31, ഞായറാഴ്ച്ചയാണ് കുവൈറ്റിൽ ഹിജ്‌റ പുതുവർഷ അവധി നൽകിയിരിക്കുന്നത്.

2022 ജൂലൈ 21-ന് രാത്രിയാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ അവധി കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ബാധകമാണ്.

അവധിയ്ക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 2022 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുന്നതാണ്.