കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 25, 26, 27 തീയതികളിൽ അവധി

GCC News

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2025 ഫെബ്രുവരി 25, 26, 27 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. 2025 ഫെബ്രുവരി 4-നാണ് കുവൈറ്റ് ക്യാബിനറ്റ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം കുവൈറ്റ് നാഷണൽ ഡേ, ലിബറേഷൻ ഡേ എന്നിവയുമായി ബന്ധപ്പെട്ട് 2025 ഫെബ്രുവരി 25, ചൊവ്വ, ഫെബ്രുവരി 26, ബുധൻ, ഫെബ്രുവരി 27, വ്യാഴം എന്നീ ദിവസങ്ങളിൽ രാജ്യത്തെ പൊതു മേഖലയിൽ അവധി നൽകിയിട്ടുണ്ട്.

ഇതോടെ വാരാന്ത്യ അവധിദിനങ്ങളായ ഫെബ്രുവരി 28, വെള്ളി, മാർച്ച് 1, ശനി എന്നീ ദിനങ്ങൾ ഉൾപ്പടെ ദേശീയ ദിനാഘോഷവേളയിൽ കുവൈറ്റിലെ പൊതുമേഖലയിൽ ഈ വർഷം തുടർച്ചയായി അഞ്ച് ദിവസം അവധിയായിയിരിക്കും.

ഈ അവധി കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് ബാധകമായിരിക്കും. അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ ഓഫീസുകൾ മാർച്ച് 2, ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.