കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 27 മുതൽ അവധി

featured GCC News

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. 2022 ജനുവരി 31-ന് രാത്രിയാണ് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം കുവൈറ്റ് നാഷണൽ ഡേ, ലിബറേഷൻ ഡേ, ഇസ്റാഅ് മിഅ്റാജ് സ്മരണ എന്നിവയുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ രാജ്യത്തെ പൊതു മേഖലയിൽ അവധി നൽകുന്നതിന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അവധി രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് ബാധകമായിരിക്കുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മെസ്രേം അറിയിച്ചു. അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ ഓഫീസുകൾ മാർച്ച് 6, ഞായറാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.