കുവൈറ്റ്: പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി സൂചന

Kuwait

രാജ്യത്തെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ കുവൈറ്റ് ട്രാഫിക് വകുപ്പ് മാറ്റം വരുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനിൽ പുതുക്കുന്നതിന്റെ സാധുത ഒരു വർഷമാക്കി നിജപ്പെടുത്തിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷത്തേക്ക് പുതുക്കി നേടാവുന്നതാണ്. ഈ കാലാവധിയാണ് ഇപ്പോൾ ഒരു വർഷമാക്കി ചുരുക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ ഗാർഹിക ജീവനക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് കാലാവധി മൂന്ന് വർഷം എന്നത് തുടരുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.