കുവൈറ്റ്: ബോട്ടിംഗ്, ക്യാമ്പിംഗ് പ്രവർത്തനങ്ങൾക്ക് താത്‌കാലിക വിലക്കേർപ്പെടുത്തി

featured GCC News

രാജ്യത്ത് ബോട്ടിംഗ്, ക്യാമ്പിംഗ് മുതലായ പ്രവർത്തനങ്ങൾക്ക് താത്‌കാലിക വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 മാർച്ച് 2-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് മുൻനിർത്തിയാണ് ഈ നിയന്ത്രണം.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന പ്രവർത്തനങ്ങൾക്ക് കുവൈറ്റ് താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്:

  • മത്സ്യബന്ധന, വിനോദസഞ്ചാര ബോട്ടുകൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി.
  • ഡസേർട്ട് ക്യാമ്പുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശം.
  • വീടുകൾക്ക് പുറത്ത് നടത്തുന്ന എല്ലാ തരത്തിലുള്ള ഔട്ഡോർ ഇവന്റുകളും ഒഴിവാക്കാൻ നിർദ്ദേശം.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഈ നിയന്ത്രണം.