കുവൈറ്റ്: പള്ളികളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി

featured GCC News

പള്ളികളിൽ എല്ലാ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി കൊണ്ട് കുവൈറ്റ് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഇത് പ്രകാരം പള്ളികളിലെത്തുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പ്രവർത്തികളിലേർപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയ്ക്ക് അവയുടെ പരസ്യങ്ങൾ പള്ളികളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ സൗജന്യ സേവനങ്ങൾ നൽകുന്നതിനൊപ്പം അവരുടെ വിവിധ ഉൽപ്പന്നങ്ങൾ സംബന്ധിച്ച പരസ്യങ്ങൾ പള്ളികളിൽ പ്രദർശിപ്പിക്കുന്നതിനും, വിപണനം ചെയ്യുന്നതിനും ഈ വിലക്ക് ബാധകമാണ്.

പള്ളികളിൽ ഒരു തരത്തിലുള്ള വാണിജ്യ പരസ്യങ്ങളോ, മാർക്കറ്റിംഗ് പ്രവർത്തനങ്ങളോ നടത്തുന്നതിന് അനുമതിയില്ലെന്ന് കുവൈറ്റ് ഔകാഫ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.