ഇസ്റാഅ് മിഅ്റാജ്: കുവൈറ്റിൽ 3 ദിവസത്തെ അവധി

GCC News

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2025 ജനുവരി 30, വ്യാഴാഴ്ച മുതൽ ഫെബ്രുവരി 1, ശനിയാഴ്ച വരെ കുവൈറ്റിലെ സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 2025 ഫെബ്രുവരി 2, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതാണ്.