രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ഒമ്പതിനായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 3 മാസത്തിനിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മാത്രം കുവൈറ്റിലെ റെസിഡഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9517 പ്രവാസികളെ നാട് കടത്തിയതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നവംബറിൽ മാത്രം 1065 പേരെയാണ് കുവൈറ്റ് നാട് കടത്തിയിരിക്കുന്നത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന പ്രത്യേക പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു.