കുവൈറ്റ്: COVID-19 വകഭേദം JN.1 സ്ഥിരീകരിച്ചു

GCC News

രാജ്യത്ത് COVID-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 28-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

കുവൈറ്റിൽ COVID-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ ആശങ്കപ്പെടുത്തുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പ്രത്യേക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.