കൊറോണ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കിൽ നിന്ന് ഏതാനം വിഭാഗങ്ങളെ ഒഴിവാക്കിയതായി കുവൈറ്റ് അറിയിച്ചു. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയത്.
ഫെബ്രുവരി 7-ന് രാത്രിയാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വിദേശികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
- ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള പട്ടികയിൽപ്പെടുന്ന സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർ.
- ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള പട്ടികയിൽപ്പെടുന്ന സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർ.
- നയതന്ത്ര പ്രതിനിധികൾ.
- മേൽ പറഞ്ഞ വിഭാഗങ്ങളിൽപ്പെടുന്നവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ, ഗാർഹിക ജീവനക്കാർ.
മേഖലയിലുടനീളം COVID-19 രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചത്.