വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. ഏപ്രിൽ 1-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 22 വരെ തുടരാനും ഇതേ യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രത്യേക അനുമതിയുള്ള ഏതാനം വിഭാഗങ്ങളിലൊഴികെയുള്ള പ്രവാസികൾക്ക് ഇതോടെ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ തുടരുന്നതാണ്.
താഴെ പറയുന്ന വിഭാഗം വിദേശികൾക്കാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് അനുമതി നൽകിയിരിക്കുന്നത്.
- ആരോഗ്യ മേഖലയിലെ ജീവനക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ.
- നയതന്ത്ര പ്രതിനിധികൾ.
- ഗാർഹിക ജീവനക്കാർ.
Cover Photo: Kuwait News Agency