COVID-19 സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് യാത്ര ചെയ്യാനാകാതെ തുടരേണ്ടി വന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകളും, വിസകളും 3 മാസത്തേക്ക് നീട്ടി നൽകാൻ മന്ത്രിസഭാ തലത്തിൽ തീരുമാനമായി. എല്ലാ തരാം വിസകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി നീട്ടി നൽകാനും റെസിഡൻസി വിസകൾക്ക് താത്കാലിക റെസിഡൻസി പെർമിറ്റുകൾ നൽകാനും തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം.
ജൂണിൽ കാലാവധി അവസാനിക്കുന്ന വിസകൾക്കാണ് കാലാവധി നീട്ടി നൽകുന്നത്.
കൊറോണാ വൈറസ് വ്യാപനം മൂലം ഉടലെടുത്ത അസാധാരണ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ കുവൈറ്റിൽ തുടരേണ്ടി വരുന്നവരുടെ അവസ്ഥ മനസ്സിലാക്കികൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.