വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. മെയ് 31-ന് രാത്രിയാണ് കുവൈറ്റ് DGCA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
നിലവിൽ കുവൈറ്റിന് പുറത്തുള്ളവർ, യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ അനുഭവപ്പെടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിശകലനം ചെയ്ത ശേഷമാണ് കുവൈറ്റ് DGCA ഇക്കാര്യം അറിയിച്ചത്. യാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ഈ ആപ്പിൽ യാത്രികരുടെ ഭാഗത്ത് നിന്ന് നൽകേണ്ടതായ വിവരങ്ങൾ ലഘൂകരിക്കുന്നതിനും DGCA നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ നേരിടാവുന്ന പ്രതിബന്ധങ്ങൾ ഒഴിവാക്കുന്നതിന് ഏറെ സഹായകമാകുമെന്നും DGCA ചൂണ്ടിക്കാട്ടി.