കുവൈറ്റ്: ആരോഗ്യ നിർദ്ദേശങ്ങൾക്കും കൗൺസിലിംഗിനുമായി ഇന്ത്യൻ ഡോക്ടർസ് ഫോറം സേവനം

GCC News

കുവൈറ്റിൽ ഇന്ത്യൻ ഡോക്ടർസ് ഫോറവും ഇന്ത്യൻ എംബസിയും ചേർന്ന് ഇന്ത്യക്കാർക്കായി, ആരോഗ്യ നിർദ്ദേശങ്ങൾ, രോഗസംബന്ധമായ സംശയ നിവാരണം, കൗൺസിലിംഗ് മുതലായ ടെലി സേവനങ്ങൾ നൽകിവരുന്നു.

കുവൈറ്റിലെ ഇന്ത്യൻ ഡോക്ടർസ് ഫോറം ഈ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ പുതുക്കിയ പട്ടിക ഏപ്രിൽ 27-നു ഇന്ത്യൻ എംബസി വഴി പങ്കുവെച്ചിട്ടുണ്ട്.

ഓരോ ഡോക്ടറുടെയും പേര്, വൈദഗ്ദ്യം, ഡോക്ടറുമായി ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, വിളിക്കേണ്ട സമയം, സംസാരിക്കാവുന്ന ഭാഷ എന്നിവ ഈ പട്ടികയിൽ നിന്ന് അറിയാവുന്നതാണ്. താഴെ കൊടുത്തിട്ടുള്ള വിലാസത്തിൽ ഈ വിവരങ്ങൾ എംബസി ലഭ്യമാക്കിയിട്ടുണ്ട്.

http://www.indembkwt.gov.in/pdf/ADVISORY%20medical26042020.pdf

കൊറോണാ വൈറസ് രോഗ ലക്ഷണങ്ങൾ ഉള്ളവർ കുവൈറ്റിലെ നാഷണൽ ഹോട്ട് ലൈൻ നമ്പർ ആയ 151-ൽ ഉടൻ വിവരം അറിയിക്കാനും എംബസ്സി നിർദ്ദേശിച്ചിട്ടുണ്ട്.