രാജ്യത്ത് വരും ദിനങ്ങളിൽ മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നവരും, കടലിൽ പോകുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈറ്റ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.