ഏതാണ്ട് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ അമ്യൂസ്മെന്റ് പാർക്കുകൾ, കുട്ടികളുടെ വിനോദകേന്ദ്രങ്ങൾ മുതലായവ 2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ, കുവൈറ്റിലെ ഇത്തരം കേന്ദ്രങ്ങൾ ഒന്നര വർഷത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകളോടെയാണ് ഇപ്പോൾ ഇത്തരം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.
വിനോദകേന്ദ്രങ്ങളുടെ പ്രവർത്തനം തിരക്കൊഴിവാക്കുന്ന രീതിയിൽ ക്രമീകരിക്കുന്നതിനും, സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിബന്ധനകളാണ് ഇത്തരം കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഇത്തരം കേന്ദ്രങ്ങൾ 2021 സെപ്റ്റംബർ ആദ്യവാരം മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
Photo: Kuwait News Agency.