വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2022 മെയ് 1 മുതൽ PCR ടെസ്റ്റ് സംബന്ധമായ നിബന്ധനകൾ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) ഇക്കാര്യം അറിയിച്ചത്.
2022 ഏപ്രിൽ 27-ന് രാത്രിയാണ് DGCA ഇക്കാര്യം അറിയിച്ചത്. ഇതോടെ മെയ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്തവർ ഉൾപ്പടെ മുഴുവൻ യാത്രികർക്കും PCR പരിശോധനകൾ ഒഴിവാകുന്നതാണ്.