2021 ഓഗസ്റ്റ് 1 മുതൽ സർക്കാർ മേഖലയിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ അഹ്‌മദ് അൽ മൗസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച ഒരു ഔദ്യോഗിക വിജ്ഞാപനം അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം, ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരോടും ഓഫീസുകളിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദിനവും രാവിലെ 7.30 മുതൽ 2.30 വരെയായിരിക്കും പ്രവർത്തിസമയം.
ഗർഭിണികൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ജീവനക്കാർ ഓഫീസുകളിൽ ഹാജരാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പഞ്ചിങ്ങ് സംവിധാനം നിർബന്ധമായി ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.