കുവൈറ്റ്: COVID-19 PCR പരിശോധനകൾ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ, രാജ്യത്തെ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 PCR പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സെപ്റ്റംബർ 16-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താഴെ പറയുന്ന ആരോഗ്യപരിചരണ കേന്ദ്രങ്ങളിലാണ് PCR പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്:

  • Hamad Al-Humaidhi and Sheikha Al-Sedairawi Health Centre, Shuwaikh.
  • Zahraa Medical Centre, Hawalli.
  • M. Al-Shallahi Clinic, Farwaniya.
  • Sabah Al-Ahmed Health Centre A, Sabah Al-Ahmed Health Centre Qurain, Ahmadi.
  • Saad Al-Abdullah Clinic, Jahra.