രാജ്യത്ത് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2022 മെയ് മാസം മുതൽ ആരംഭിക്കുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് അനുസരിച്ച് 2022 മെയ് 8 മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഫാമിലി വിസിറ്റ് വിസകൾക്കായി അപേക്ഷിക്കാമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏതാണ്ട് 2 വർഷത്തിലധികമായി ഇത്തരം വിസകൾ കുവൈറ്റ് നിർത്തിവെച്ചിരിക്കുകയാണ്. ഇത്തരം വിസകൾ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന് മാത്രമായാണ് അനുവദിക്കുന്നതെന്നും, ഏതാനം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇവയ്ക്ക് അപേക്ഷിക്കാൻ അനുമതി നൽകുന്നതെന്നും അധികൃതർ ചൂണ്ടികാട്ടിയിട്ടുണ്ട്.