രാജ്യത്ത് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2022 മെയ് 8 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവാസികൾക്ക് ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ 2022 മെയ് 8 മുതൽ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഏതാണ്ട് 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈറ്റ് ഇത്തരം വിസകൾ അനുവദിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏതാണ്ട് 2 വർഷത്തിലധികമായി ഇത്തരം വിസകൾ കുവൈറ്റ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.