ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2026 (ലിവ 2026) 2025 ഡിസംബർ 12-ന് ആരംഭിക്കും. 2025 സെപ്റ്റംബർ 18-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hamdan bin Zayed, Liwa International Festival 2026 (LIWA 2026), organised by @dctabudhabi in cooperation with @liwaClub, @DRMunicipality, @themiralgroup and other partners, will take place from 12 December 2025 to 3 January 2026 in Al Dhafra Region. pic.twitter.com/OlmFs2ISc4
— مكتب أبوظبي الإعلامي (@ADMediaOffice) September 18, 2025
സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകുന്ന കലാപരിപാടികൾ, മോട്ടോർസ്പോർട്സ് തുടങ്ങിയവ ഒത്തൊരുമിപ്പിച്ചാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഒരുക്കുന്നത്.
‘ലിവ 2026’ എന്ന പേരിൽ നടക്കുന്ന ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 3 വരെ നീണ്ട് നിൽക്കും. അൽ ദഫ്‌റയിലെ ലിവയിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ്, ലിവ സ്പോർട്സ് ക്ലബ്, അൽ ദഫ്‌റ മുനിസിപ്പാലിറ്റി, അബുദാബി പോലീസ്, അബുദാബി മീഡിയ നെറ്റ്‌വർക്ക്, മിരാൾ തുടങ്ങിയവർ ചേർന്നാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഒരുക്കുന്നത്. ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി റേസുകൾ, ഡ്രിഫ്റ്റിംഗ്, ഡൂൺ ഡ്രൈവിംഗ് തുടങ്ങിയ മത്സരങ്ങൾക്കൊപ്പം തത്സമയമുള്ള വിനോദപരിപാടികൾ, സാംസ്കാരികക്കാഴ്ചകൾ തുടങ്ങിയവയും അരങ്ങേറുന്നതാണ്.
അൽ ദഫ്‌റ മേഖലയിൽ സ്ഥിതി ചെയ്യുന്ന യു എ ഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ താൽ മോരീബിന്റെ താഴ്വരയിലാണ് ഈ ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.
Cover Image: Abu Dhabi Media Office.

