രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം വിവിധ ഇടങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്കും, അസ്ഥിര കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ജനുവരി 13-ന് വൈകീട്ടാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, വരും ദിനങ്ങളിൽ മുസന്ദം, നോർത്ത് അൽ ബത്തീന ഗവർണറേറ്റുകളിൽ ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതാണ്. 2022 ജനുവരി 15, ശനിയാഴ്ച്ച വൈകീട്ട് മുതൽ മുസന്ദം, നോർത്ത് അൽ ബത്തീന ഗവർണറേറ്റുകളിൽ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ഏതാനം ദിവസം വരെ തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Oman News Agency.