ലുസൈൽ ബുലവാർഡ് 2025 ഓഗസ്റ്റ് 9 മുതൽ താത്കാലികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. 2025 ഓഗസ്റ്റ് 9-നാണ് ലുസൈൽ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.
سيتم إغلاق شارع درب لوسيل الرئيسي من 9 أغسطس حتى 18 سبتمبر 2025 لأعمال الصيانة. تظل المطاعم والمتاجر مفتوحة ويمكن الوصول إليها عبر الطرق البديلة الموضحة في الصورة التالية.
— Lusail City (@Lusail_City) August 9, 2025
يُرجى اتباع الإرشادات المرورية حفاظًا على سلامة الجميع.
للحالات الطارئة، يرجى الاتصال على 44977800. pic.twitter.com/neRoOqdIht
2025 ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 18 വരെയാണ് ലുസൈൽ ബുലവാർഡ് അടച്ചിടുന്നത്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.
ലുസൈൽ ബുലവാർഡ് താത്കാലികമായി അടച്ചിടുന്നതാണെങ്കിലും ഈ തെരുവിലെ റെസ്റ്ററന്റുകൾ, വ്യാപാരശാലകൾ എന്നിവ പ്രവർത്തിക്കുന്നതാണ്.

ഈ വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുന്നതിനായി ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്ന മറ്റു റോഡുകൾ വ്യക്തമാക്കുന്നതിനായി ലുസൈൽ സിറ്റി അധികൃതർ ഒരു മാപ് പങ്ക് വെച്ചിട്ടുണ്ട്.

