ഒമാൻ: മസ്കറ്റ് എക്സ്പ്രസ്സ് വേയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി; ഭാഗികമായി തുറന്ന് കൊടുത്തു

GCC News

മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ജൂൺ 28-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഖുറം മേഖലയിൽ അൽ ഇലാം സിറ്റി ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 1 വരെയുള്ള മേഖലയിൽ നടന്ന് വന്നിരുന്ന അറ്റകുറ്റപ്പണികളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഈ മേഖലയിലെ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

2024 മെയ് 14 മുതലാണ് ഈ മേഖലയിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.