നല്ല തണുത്ത്, തേൻതുള്ളി പോലെ മധുരമുള്ള ഒരു മംഗോ മിൽക്ക് ഷേക്കാണ് ഇന്ന് രുചിക്കൂട്ടിലൂടെ നിങ്ങൾക്കായി തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല, വളരെ കുറച്ച് വിഭവങ്ങളെ ആവശ്യമുള്ളു.
ആവശ്യമായ വിഭവങ്ങൾ:
നല്ല പഴുത്ത, മധുരമുള്ള മാങ്ങ – 6 എണ്ണം
പാൽ – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
ബദാം, ഉണക്ക മുന്തിരി, കാഷ്യു നട്ട്സ് – അലങ്കരിക്കാൻ
മംഗോ മിൽക്ക് ഷേക്ക് തയ്യാറാക്കുന്ന വിധം:
- മാമ്പഴം നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി എടുക്കുക.
- ഇതിലേക്ക് ആവശ്യത്തിന് പാൽ, ചുരുങ്ങിയത് 1 കപ്പ് എങ്കിലും (നിങ്ങൾക്ക് ആവശ്യമുള്ള ഷേക്കിന്റെ കൊഴുപ്പിനനുസരിച്ച്) ചേർക്കുക.
- മാമ്പഴവും, പാലും ചേർത്ത ശേഷം ഫ്രീസറിൽ 3 മണിക്കൂറെങ്കിലും വെക്കുക. ഇവ വെവ്വേറെയായും തണുപ്പിച്ചെടുക്കാവുന്നതാണ്.
- പാലും, മാമ്പഴവും നല്ല പോലെ തണുത്ത ശേഷം ഇവ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക.
- ഈ മംഗോ മിൽക്ക് ഷേക്ക് ഗ്ലാസുകളിലേക്ക് പകർന്ന് ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി മുതലായവ അരിഞ്ഞ് ചേർത്ത് (ഇവ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ്) വിളമ്പുക.
തയ്യാറാക്കിയത്: ഹാംലറ്റ്. ഇ, കൊച്ചി