2023 നവംബർ 1 മുതൽ മക്ക ബസ് പ്രോജക്റ്റ് യാത്രികരിൽ നിന്ന് നാല് റിയാൽ വീതം ടിക്കറ്റ് നിരക്കായി ഈടാക്കാൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു. റോയൽ കമ്മിഷൻ ഫോർ മെക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ജനറൽ ട്രാൻസ്പോർട്ട് സെന്റർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മക്ക ബസ് പ്രോജക്റ്റ് ട്രയൽ ഘട്ടത്തിന് ശേഷം ഒക്ടോബർ 22 മുതൽ ആരംഭിച്ചിരുന്നു. എന്നാൽ ഇതിലെ ടിക്കറ്റ് നിരക്കുകൾ ഈടാക്കുന്ന നടപടികൾ നവംബർ 1 മുതലാണ് ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മക്കയിലുടനീളമുള്ള വെൻഡിങ്ങ് മെഷീനുകൾ എന്നിവയിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാണ്.
Cover Image: @MakkahBuses.