ഒമാൻ: ഉല്‍ക്കാശിലകളുടെ പ്രദർശനത്തിന്റെ മൂന്നാമത് പതിപ്പ് ആരംഭിച്ചു

featured GCC News

വിവിധ തരം ഉല്‍ക്കാശിലകൾ അടുത്ത് കാണുന്നതിന് സന്ദർശകർക്ക് അവസരമൊരുക്കുന്ന പ്രദർശനത്തിന്റെ മൂന്നാമത് പതിപ്പ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ആരംഭിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ സുർ സിറ്റി വാകിലാണ് ഈ പ്രദർശനം. 2024-ലെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി സുർ നഗരത്തെ കൊണ്ടാടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇവിടെ ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

സുർ ഗവർണർ H.E. ഡോ. ഷെയ്ഖ് ഹിലാൽ ബിൻ അലി ബിൻ സൗദ് അൽ ഹബ്സി ഈ പ്രദർശനം ഉദ്ഘാടനം ചെയ്തു.

Source: Oman News Agency.

ഉല്‍ക്കാശിലകളുടെ പ്രാധാന്യം എടുത്ത് കാട്ടുന്നതിനും, മ്യൂസിയം മേഖലയിൽ സുസ്ഥിര നിക്ഷേപം, വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Source: Oman MHT.

ഇതിലൂടെ ഒമാനിലെ വിവിധ പൈതൃക, വിനോദസഞ്ചാരകേന്ദ്രങ്ങളെ സന്ദർശകർക്കിടയിൽ പരിചയപ്പെടുത്തുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു.

ആഗോളതലത്തിൽ തന്നെ ശാസ്ത്രീയമായി ഏറെ പ്രാധാന്യമുള്ളതും, മൂല്യമേറിയതുമായ നിരവധി ഉല്‍ക്കാശിലകൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒമാനിൽ പതിച്ച ഏറ്റവും വലിയ ഉല്‍ക്കാശിലയും ഉൾപ്പെടുന്നു.

Source: Oman News Agency.

ഒമാൻ എയർസ്പേസിലേക്ക് പ്രവേശിക്കുന്ന ഉല്‍ക്കാശിലകളെ നിരീക്ഷിക്കുന്നതിനും, അവയെ രേഖപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള ഒരു അവതരണവും ഈ പ്രദർശനത്തിലുണ്ട്.

Source: Oman News Agency.

മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ അംശങ്ങൾ അടങ്ങിയതും, ചെറു രത്നതരികൾ ഉൾക്കൊള്ളുന്നതുമായ ‘Ureilite’ എന്ന ഉൽക്ക, ‘Vesta 4’ എന്ന ഛിന്നഗ്രഹത്തിന്റെ പ്രതലത്തിലുള്ള ബസാൾട് ശിലയിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ള ‘Eucrite’ എന്ന ഉൽക്ക, ഒമാനിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഉല്‍ക്കാപതനത്തിൽ പെടുന്ന ‘Jiddat Al Harasis’ തുടങ്ങിയവ ഈ പ്രദർശനത്തിലെത്തുന്ന സന്ദർശകർക്ക് അടുത്ത് കാണാനാകുന്നതാണ്.