ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ മെക്സിക്കോ ഒന്നിനെതിരെ രണ്ട് ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി.
ഹെൻറി മാർട്ടിൻ (47′), ലൂയി ഷാവേസ് (52′) എന്നിവരാണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സലേം അൽ ദോസരി (90+5′) സൗദി അറേബ്യയ്ക്കായി ഒരു ഗോൾ മടക്കി.
പോളണ്ട്, മെക്സിക്കോ എന്നീ ടീമുകൾ ഗ്രൂപ്പ് സിയിൽ നാല് പോയിന്റ് വീതം നേടിയെങ്കിലും മികച്ച ഗോൾ ശരാശരിയിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പോളണ്ട് പ്രീ-ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചു.
Cover Image: FIFA.